രാജപുരം: ലോക്കഡോണിന്റെ സാഹചര്യത്തില്‍ സ്ഥിരം കഴിക്കേണ്ട മരുന്ന് തീന്ന ചുളളിക്കരയിലെ ഷൈനിക്ക് ആ മരുന്ന് വാങ്ങാന്‍ ലോക്കഡൗണിനു മുന്‍പ് പോയ ഭര്‍ത്താവ് ഷാജു ലോക്ക്‌ഡൌണ്‍ മൂലം ഇടുക്കിയില്‍ അവരുടെ തറവാട്ടില്‍ കുടുങ്ങുകയും ഈ ദിവസങ്ങളില്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങള്‍ ഉടനീളവും അസഹനീയമായി സ്ഥിതിമാറിയപ്പോള്‍ ആരോട് അറിയിക്കും എന്നാ ആശങ്ക ഉയരുകയും വീട്ടിലുണ്ടായിരുന്ന മകന്‍ ആവശ്യം തന്റെ അടുത്ത സുഹൃത്തും റിജോഷ് ഒരു പൊതുപ്രവര്‍ത്തകനോട് വിവരം അറിയിക്കുകയും ഉണ്ടായി, അദ്ദേഹത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ മൂലം ഇ കാര്യം നീലേശ്വരം സി.ഐ മാത്യു ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് വിവരം എത്തിക്കുകയുണ്ടായി. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു, ഈ വാര്‍ത്ത അറിഞ്ഞ സി.ഐ മാത്യു നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപെടലുമായി മുന്‍പോട്ടു വരികയും എറണാകുളത്തു നിന്ന് മാത്രം ലഭ്യതയുണ്ടായിരുന്ന ഈ ആയുര്‍വേദ മരുന്ന് ഒരു ദിവസം കൊണ്ട് വാങ്ങി ചുളളിക്കരയില്‍ രാജപുരം സ്റ്റേഷനിലെ അതികാരികള്‍ എത്തിച്ചു നല്‍കിയത് ആ കുടുംബത്തിന് വലിയൊരു ആശ്വാസമാവുകയായിരുന്നു. കേരള പോലീസിന്റെ കൈത്താങ്ങോടെയുള്ള ഇടപെടല്‍ പല കുടുംബങ്ങള്‍ക്കും ആശ്വാസമായിരിക്കുകയാണ്.