രാജപുരം: ഒരു രോഗിക്കുകൂടി തുണയായി രാജപുരം പോലീസ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കരള്‍ രോഗത്തിന് മരുന്ന് കഴിക്കുന്ന പനത്തടി തച്ചര്‍കടവിലെ കൃഷ്ണന്‍ എന്നയാള്‍ മരുന്ന് തീര്‍ന്നപ്പോള്‍ കോഴിക്കോട് നിന്നും മരുന്നു വാങ്ങുവാന്‍ കഴിയാത്ത സാഹജര്യത്തില്‍ രാജപുരം പോലീസിനെ ബന്ധപ്പെട്ടുകയായിരുന്നു. കോഴിക്കോടായിരുന്നു ഇയാള്‍ ചികിത്സചെയ്തിരുന്നത് രാജപുരം പോലീസ് കോഴിക്കോട് ആശുപത്രിയില്‍ ബന്ധപ്പെട്ടുകയും തുടര്‍ന്ന് കോഴിക്കോട് സിറ്റി കോഴിക്കോട് റൂറല്‍, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ ഹൈവേ പോലീസ്‌വാഹനങ്ങള്‍ മരുന്ന് കൈമാറി രാജപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് രാജപുരം പോലീസ കൃഷ്ണന് മരുന്ന് കൈമാറുകയായിരുന്നു.