രാജപുരം: കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സ്‌കൂട്ടര്‍ ചുള്ളിക്കര ടൗണിലൂടെ ഉന്തി കൊണ്ടാണ് സമരം നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില കുറഞ്ഞിട്ടു. പെട്രോള്‍ ഡീസലന്റെ വില കുറയ്ക്കാത്തതാണ് സമരം നടത്താന്‍ കാരണം. കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയിലെ മണ്ഡലത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ഒടയംചാല്‍ ,ഇരിയ ,എണ്ണപ്പാറ ,കാലിച്ചാനടക്കുകം ,തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. ചുള്ളിക്കര നടന്ന പരിപാടിയില്‍ ബാബു കതളിമറ്റം ബളാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡണ്ട് ഉദ്ഘാടനം ചെയ്തു. സജി പ്ലാച്ചേരി പ്പുറത്ത്, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി കെ പ്രസന്ന കുമാര്‍, ജയിന്‍ ആടു കുഴി, ഷിന്റോ പാലത്തിനടിയില്‍, പി രാഘവന്‍, റഷിദ് അന്തുമായ്, ഫാറീസ് ചുള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.