ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

രാജപുരം : ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ,കേരള പവ്വര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കരിന്റെ വൈദ്യൂതി നിയമ ഭേദഗതികെതിരെയും , പെട്രോള്‍ വില വര്‍ധനവിനെതിരെയും , സംസ്ഥാന സര്‍ക്കാരിന്റെ പ്രമോഷനുകള്‍ തടഞ്ഞുവച്ച നടപടികള്‍ക്ക് എതിരെയും , രാജപുരം പോസ്റ്റ്ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണ കള്ളാര്‍ ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്യ്തു .പവ്വര്‍ ബോര്‍ഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ നീത് അന്റണി അദ്ധ്യഷത വഹിച്ചു.
ഗോപകുമാര്‍ കെ.വി , റോയി കെ.മത്യൂ , ഫസല്‍ റഹ്മാന്‍ , അനില്‍കുമാര്‍, വേണു ടി., ബിനോയ് മാത്യു , കണ്ണന്‍ പായാളം , രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply