രാജപുരം: പേപ്പര്‍ നിര്‍മ്മാണ യൂണിറ്റുമായി ഭിന്നശേഷി സൗഹൃദ കൂട്ടായ്മ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പനത്തടിയില്‍ ഒരുക്കിയ ഭിന്നശേഷി സൗഹൃദ കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ച് ലക്ഷം രൂപ ചെലവില്‍ പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. ഭിന്നശേഷികാര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി അവരെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിന്നും തെരഞ്ഞെടുത്ത 21 പേരെ മൂന്ന് യൂണിറ്റുകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. പേപ്പര്‍ ബാഗിനൊപ്പം തുണിസഞ്ചി, പേപ്പര്‍ പേന എന്നിവയും കേന്ദ്രത്തില്‍ നിര്‍മ്മിക്കും. പരപ്പ ശിശു വികസന പദ്ധതി ഓഫീസര്‍ ജെ. ഷിബിലക്കാണ് പദ്ധതികളുടെ ചുമതല.