രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 201920 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് പി.വി.തങ്കമണി ആധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസര്‍ ജെ.ഷിബില, വെല്‍ഫെയര്‍ ഓഫീസര്‍ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.