രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും, കര്‍ഷകര്‍ക്കുള്ള ബോണസ്-ഓണക്കിറ്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ.എന്‍.സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ കെ.ജയലക്ഷ്മി, മില്‍മ പിആന്‍ഡ് ഐ ജില്ലാ യൂണിറ്റ് തലവന്‍ പി.എം.ഷാജി, സംഘം സെക്രട്ടറി ജി.എസ്.പ്രദീപ്, കെ.സി.മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു. എം.ജി.വിനോദ് കുമാര്‍, ആര്‍.ദീപാ നായര്‍, സ്മിത.കെ.മോഹന്‍ എന്നിവരെ മികച്ച ക്ഷീര കര്‍ഷകരായി തെരഞ്ഞെടുത്തു. പരീക്ഷകളില്‍ എസ്.എല്‍.സി.,പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.