
രാജപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് പൂക്കുന്നം കോളനിയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ടി.കെ.നാരായണന്‍, പഞ്ചായത്തംഗങ്ങളായ വനജാ ഐത്തു, അബ്ദുള്‍ മജീദ്, പി.ജെ.ജനീഷ്, ഊര് മൂപ്പന്‍ പി.എന്‍.ബാബു, സരോജിനി തങ്കപ്പന്‍, ആര്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.