രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, എം.കെ.മാധവന്‍, സിജോ.ടി.ചാമക്കാല, ഗിരീഷ് കുമാര്‍, സജി പ്ലാച്ചേരില്‍, സന്തോഷ് ചാക്കോ, എം.എം.സൈമണ്‍പി.കെ.ഖാലീദ് തുടങ്ങിയവര്‍ സംസാരിച്ചു.