ദുബായ്: രാജപുരം ഹോളിഫാമിലി യു എ ഇ കൂട്ടായ്മ ദുബായ്, ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓര്‍മ്മച്ചിറകില്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സംഗമം നടത്തി. കോവിഡ്മഹാമാരിയുടെപശ്ചാത്തലത്തില്‍കുറച്ചു മാസങ്ങളായി നിശ്ചലമായിരുന്ന യൂണിറ്റിന്ഉണര്‍വേകുക എന്ന ഉദ്ദേശ്യത്തോടുകൂടി28 ഓഗസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ല്‍ യൂണിറ്റ് പ്രസിഡന്റ് ജോബി ജോസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റിട്ടയെര്‍ഡ് ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് ഉത്ഘടനം ചെയ്ത. സംഗമത്തിന് റിട്ടയെര്‍ഡ് മലയാളം അദ്ധ്യാപകന്‍ T ജെ. ജോസഫ് സര്‍ സന്ദേശം നല്‍കി. റിട്ടയെര്‍ഡ് മ്യൂസിക് ടീച്ചര്‍ ഏലിക്കുട്ടി ടീച്ചര്‍, അതുപോലെ നിലവിലെ മ്യൂസിക് ടീച്ചര്‍ ഷാന്റി, മുന്‍ കലാതിലകംട്വിങ്കിള്‍ വര്‍ഗീസ്സ് എന്നിവര്‍ തങ്ങളുടെ കലാവിരുന്നുകള്‍ അവതരിപ്പിച്ച് സംസാരിച്ചു. യൂണിറ്റിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പ്രകടനങ്ങള്‍ സംഗമത്തിന് മാറ്റ് കൂട്ടി. ഹോളി ഫാമിലി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് തങ്ങള്‍ക്ക് ലഭിച്ച ഈ അവസരം വിനിയോഗിച്ച്ഈ സംഗമത്തിന്റെ ഭാഗമാകുകയായിരുന്നു.