ജീവനക്കാരിക്ക് കോവിഡ്; എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം അടച്ചു

രാജപുരം: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് കോവിഡ്. ഇതോടെ മെഡിക്കല്‍ ഓഫീസര്‍ അടക്കം മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ആസ്പത്രി താത്കാലികമായി അടച്ചു ജീവനക്കാരുടെ പരിശോധനാ ഫലം വന്നതിന് ശേഷം തിങ്കളാഴ്ച ആസ്പത്രി തുറക്കും. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ആസ്പത്രിയില്‍ മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയവര്‍ 14 ദിവസം നിരീക്ഷണത്തില്‍ പോകണം.
ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം.
ബുധനാഴ്ച ആസ്പത്രിയില്‍ നടത്താനിരുന്ന കുത്തിവെപ്പ് മാറ്റിവച്ചു.

Leave a Reply