ലോക സാക്ഷരതാ ദിനം; പഴയകാല പ്രവര്‍ത്തകന് ആദരവുമായി സാക്ഷരതാ പ്രവര്‍ത്തകര്‍

രാജപുരം: ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി പനത്തടിയിലെ ആദിവാസി മേഖലകളില്‍ അക്ഷരവെളിച്ചമെത്തിച്ച പഴയകാല സാക്ഷരതാ പ്രവര്‍ത്തകന് ആദരമൊരുക്കി സാക്ഷരതാ പ്രവര്‍ത്തകരും ബ്ലോക്ക് പഞ്ചായത്തും. പഞ്ചായത്ത് പരിധിയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച മാനടുക്കത്തെ ടി.എന്‍.അപ്പുക്കുട്ടന്‍ നായരെയാണ് പരപ്പ ബ്ലോക്ക് സാക്ഷരതാ സമിതിയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആദരിച്ചത്. അപ്പുക്കുട്ടന്‍ നായരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ പൊന്നാട അണിയിച്ചു. നോഡല്‍ പ്രേരക് എന്‍.വിന്‍സെന്റ് തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരായ ബി.സുരേഷ് കുമാര്‍, എ.കെ.അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 1988-ല്‍ നടപ്പിലാക്കിയ സമ്പൂര്‍ണ സാക്ഷരത യജ്ഞത്തില്‍ പ്രധാന പരിശീലകന്‍ കൂടിയായിരുന്നു അപ്പുക്കുട്ടന്‍ നായര്‍.

Leave a Reply