റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കണം

രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രാദേശിക ഭൂവുടമകളുടെയും, സംരംഭകരുടെയും യോഗം. റാണിപുരത്ത് പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് റോഡില്‍ വനംവകുപ്പ് സ്ഥാപിച്ച താത്കാലിക ഗെയ്റ്റ് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണം റാണിപുരം പള്ളിവികാരി ഫാ. ജോയി ഊന്നുകല്ലിന് നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. എം.വി.കൃഷ്ണന്‍, എം.വി.ഭാസ്‌കരന്‍, പ്രതാപന്‍ കൊട്ടോടി, സിനു കുര്യാക്കോസ്, സജി മാത്യു, ഐബിന്‍, സൈമണ്‍ കാരിപ്ലാക്കില്‍, ഡോ.രാമചന്ദ്രന്‍, സി.ടി.ജോസ് എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply