ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

രാജപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീടിന് അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ ഒന്‍പത് വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതിനാലാണ് സമയം നീട്ടി നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Leave a Reply