രാജപുരം: മലയോരത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയും മിന്നലും കാറ്റുമില്ലാത്തതിന്റെ ആശ്വാസത്തിലാണ് മലയോരം. നീരൊഴുക്ക് കുറഞ്ഞിരുന്ന തോടുകളിലും പുഴയിലും മഴ ശക്തമായതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ റബര്‍, കമുക് നെല്‍കര്‍ഷകരെ വലിയ തോതില്‍ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പല സ്ഥലങ്ങളിലും നെല്ല് കൊയ്യാന്‍ പാകമായി തുടങ്ങി. മഴയില്‍ ഇവ ഉതിര്‍ന്ന് നശിക്കുമെന്നതാണ് നെല്‍ കര്‍ഷകരെ അലട്ടുന്നത്. കമുകുകളില്‍ വ്യാപകമായി മഹാളി രോഗം പടരുന്നതും ആശങ്ക ഉണര്‍ത്തുന്നു. വില കുറവാണെങ്കിലും മഴ മാറി വെയില്‍ തെളിഞ്ഞാല്‍ മാത്രമെ ടാപ്പിംഗ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നത് റബര്‍ കര്‍ഷകരെയും അലട്ടുന്നു