രാജപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കലാചാര്യ വാദ്യരത്നം പെരുതടി മുരളീധര മാരാരെ
ആദരിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഒ ജയറാം, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്‍.രാജന്‍, ജന സെക്രട്ടറി എം.കെ. സുരേഷ്, പി.വി.മധുസൂദന ശിവരൂരായ, രാമചന്ദ്രന്‍ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.