നഗരസഭാ ജീവനക്കാരനെ പുറത്താക്കണം-ജനശ്രീ

രാജപുരം: സമൂഹമാധ്യമത്തിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ ആവശ്യപ്പെട്ടു.
ജനശ്രീ മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍, പനത്തടി പഞ്ചായത്തംഗം ആശാ സുരേഷ്, എം.ജയകുമാര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, അജി ജോസഫ്, പി.എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

Leave a Reply