കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ വാര്‍ഷിക എക്‌സിക്കൂട്ടീവ് യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ വാര്‍ഷിക എക്‌സിക്കൂട്ടീവ് യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ടി തോമസിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ സജി മുഖ്യപ്രഭാഷണം നടത്തി. രാജപുരം യൂണിറ്റില്‍ നിന്നും നിര്യാതനായ പി.ടി ജോസഫിന്റെ (ഏപ്പൂട്ടി) കുടുബത്തിന് ജില്ലാ കമ്മിറ്റിയുടെ ട്രേഡ് ഫാമിലി വെല്‍ഫെയര്‍ സ്‌കീമില്‍ നിന്ന് 331000 രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് കൈമാറി. പൂടംങ്കല്ലില്‍ പച്ചക്കറി കട കത്തിനശിച്ച രതീഷിന് 10000 രൂപയുടെ സഹായം ജില്ലാ സെക്രട്ടറി കൈമാറി. വ്യാപാരികളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് മേഖല പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍, മേഖല സെക്രട്ടറി വേണു എന്നിവര്‍ ഉപഹാരം നല്‍കി. ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ജോസഫ് ചാക്കോയ്ക്ക് യൂണിറ്റ് പ്രസിഡന്റ് ഉപഹാരം നല്‍കി.യൂണിറ്റ് സെക്രട്ടറി എം. എം. സൈമണ്‍, ട്രഷറര്‍ കെ. സുധാകരന്‍, മഖല പ്രസിഡന്റ് കുഞ്ഞിക്കൃഷ്ണന്‍, സെക്രട്ടറി വേണു, മുന്‍ യൂണിറ്റ് പ്രസിഡന്റ് സി.ടി ലൂക്കോസ,് യൂണിറ്റ് വൈസ് പ്രസിഡന്റ് ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply