രാജപുരം:കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കിസാൻ കോൺഗ്രസ്സ് കളളാർ, പനത്തടി മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ പ്രതിഷേധയോഗം നടത്തി.യോഗം കിസാൻ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് കളളാർ മണ്ഡലം പ്രസിഡൻ്റ് സുരേഷ് പിലിപ്പ് അധ്യക്ഷത വഹിച്ചു. കളളാർ മണ്ഡലം പ്രസിഡൻ്റ് ഷാജി ചാരാത്ത് മുഖ്യ പ്രഭാഷണം നടത്തി. കിസാൻ കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡൻ്റ് വി.ഡി തോമസ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.കെ മാധവൻ നായർ, കിസാൻ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി.സി ദേവസ്യ, അബ്രാഹം കടുതോടി എന്നിവർ പ്രസംഗിച്ചു.