ക്നാനായ കാത്തലിക് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ മാലക്കല്ല് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ അനുമോദന യോഗം നടന്നു.

മാലക്കല്ല്: ക്നാനായ കാത്തലിക് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ മാലക്കല് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് കെ സി സി രാജപുരം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരൂപത ഭാരവാഹികൾക്കും , ത്രിതല പഞ്ചായത്ത് മെമ്പർമാർക്കും സ്വീകരണവും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കും വേദ പഠനത്തിനും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും നൽകി.
കെ സി സി ഫൊറോന പ്രസിഡന്റ് സജി കുരുവിനാവേലിൽ അധ്യക്ഷത വഹിച്ച യോഗം കെ സി സി മലബാർ റീജിയണൽ പ്രസിഡന്റ് ബാബു കുദളിമറ്റം ഉത്ഘാനം ചെയ്തു. ഫാ ജോസ് തുറപ്പുതട്ടിൽ അനുഗ്രഹ പ്രഭാഷണവും ഫാ ബെന്നി കുട്ടിയിൽ അനുമോദനം പ്രസംഗവും നടത്തി. മലബാർ റീജിയൺ സെക്രട്ടറി
സൈമൺ പാഴുകുന്നേൽ,കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി
കെ സി ഡബ്ല്യു എ റീജിയൻ സെക്രട്ടറി ജേയ്സി ജോൺ ജോൺ, കെ സി വൈ എൽ രാജപുരം ഫൊറോന പ്രസിഡന്റ് കുമാരി സ്റ്റിമി സ്റ്റീഫൻ, അഡ്വ കെ.ടി ജോസ്, മത്തായി നന്തിക്കാട്ട് , ടോമി വാഴപ്പള്ളിൽ, ജോസ് മാവേലിൽ, ലിസി തോമസ് കണ്ടോത്ത്, മിനി ഫിലിപ്പ്, ജിനി ബിനോയി
എന്നിവർ പ്രസംഗിച്ചു.
കെ സി സി ഫെറോന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ സ്വാഗതവും, ഫെറോനാ ട്രഷററും കള്ളാർ പഞ്ചായത്ത് അംഗവുമായ ജോസ് പുതുശ്ശേരികാലായിൽ നന്ദിയും  പാഞ്ഞു.

Leave a Reply