കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാഹന പരിശോധ ശക്തമാക്കി രാജപുരം പോലീസ്.

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കി രാജപുരം പോലീസ്. ഇന്നും നാളെയും സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിശോധന. രാവിലെ മുതൽ ചുള്ളിക്കര ടൗണിലാണ് പരിശോധന ആരംഭിച്ചത്. വ്യക്തമായ യാത്ര രേഖളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല. ആശുപത്രിയിലും മറ്റു അവശ്യ സേവനങ്ങൾക്കുമായി പോകുന്നവർ കയ്യിൽ സത്യവാങ്മൂലം കരുതണമെന്ന് അധികൃതർ അറിയിച്ചുണ്ട്

Leave a Reply