എഴുതി തീർന്ന പേനകൾ സൂക്ഷിച്ച് വച്ച് പത്താം ക്ലാസുകാരിയുടെ ഹോബി. കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എം.കാർത്തികയാണ് ഇതുവരെയുള്ള പേനകൾ സൂക്ഷിച്ച് വച്ചിട്ടുള്ളത്.


.

പൂടംകല്ല്: എഴുതി തീർന്ന പേനകൾ സൂക്ഷിച്ച് വച്ച് പത്താം ക്ലാസുകാരിയുടെ ഹോബി. കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി എം.കാർത്തികയാണ് താൻ പത്താം ക്ലാസ് പഠനത്തിനായി എഴുതി തീർത്ത പേനകൾ സൂക്ഷിച്ച് വച്ച് മറ്റാർക്കുമില്ലാത്ത ഹോബിയിലൂടെ താരമായത്. ക്ലാസ് തുടങ്ങി പ്രധാന പരീക്ഷ കഴിയുന്നതു വരെ കാർത്തിക 52 പേനകളാണ് എഴുതി തീർത്തത്. പോക്കറ്റ് റോക്കറ്റ് എന്ന എന്ന നീല മഷി പേനയാണ് കാർത്തികയുടെ ഇഷ്ടപെട്ട പേന. സ്ഥിരമായി ഉപയോഗിക്കുന്നതും ഈ പേനയാണ്. പരീക്ഷ കഴിഞ്ഞ ദിവസം മഷി ഒഴിഞ്ഞ പേനകൾ കൊണ്ട് ‘ പത്താം ക്ലാസ് കഴിഞ്ഞു’ എന്ന് ഇംഗ്ലീഷിൽ എഴുതി ഫോട്ടോ എടുത്താണ് കാർത്തിക പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സന്തോഷം പങ്കു വച്ചത്. പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉന്നത വിജയം ലഭിക്കുമെന്നാണ് കാർത്തികയുടെ പ്രതീക്ഷ. മലയാള മനോരമ റിപ്പോർട്ടർ രവീന്ദ്രൻ കൊട്ടോടിയുടെയും, ചുള്ളിക്കരയില അക്ഷയ സെന്റർ ജീവനക്കാരി എം.ശ്രീജയുടെ മകളാണ് കാർത്തിക.

Leave a Reply