ചുള്ളിക്കര, മാളിയേക്കൽ, പനച്ചിങ്ങവളപ്പ് ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കെതിരെ ഫോഗിങ് നടത്തി
പൂടംകല്ല്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചുള്ളിക്കര എൽപി സ്കൂൾ പരിസര പ്രദേശത്ത് ഫോഗിങ് നടത്തി. വാർഡംഗം കെ.ഗോപി, പൂടംകല്ല് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോഗിങ്ങ് നടത്തിയത്. മാളിയേക്കൽ ഭാഗത്ത് 8 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.