
പൂടംകല്ല്: ചുള്ളിക്കര ഭാഗത്ത് ഇന്നലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം. കമുകുകളും തേക്ക് മരങ്ങളും കടപുഴകി റോഡിന് കുറികെ വീണു. മുളവനാല്‍ ഫിലിപ്, ഒഴുങ്ങാലില്‍ ബെന്നി എന്നിവര്‍ക്കാണ് കൃഷി നാശമുണ്ടായത്. ഫിലിപ്പിന്റെ നിരവധി കമുകുകള്‍ കാറ്റില്‍ നിലം പതിച്ചു. ബേബിയുടെ കൃഷിയിടത്തിലെ തേക്ക് മരങ്ങള്‍ ശക്തമായ കാറ്റില്‍ കടപുഴകി വീണു. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും മലയോരത്തെ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.