കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കള്ളാർ പഞ്ചായത്തിന് കൈത്താങ്ങായി കള്ളാർ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി 25000 രൂപ നൽകി
പൂടംകല്ല്: കോവിഡ് 19 പ്രതിരോധന പ്രവർത്തനത്തിൻ്റെ ഭാഗമായി കോവിഡ് രോഗികളെ സഹായിക്കുന്നതിനായി കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും 25000 രൂപയുടെ ചെക്ക് ക്ഷേത്ര തിരുനടയിൽ വെച്ച് ക്ഷേത്ര ഭരണ സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം പ്രസിഡണ്ട് എച്ച്.വിഘ്നേശ്വര ഭട്ട് കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് കൈമാറി.