മിൽമ പാൽ ശേഖരണത്തിന്റെ പ്രതിദിന അളവ് 60 ശതമാനമാക്കി കുറച്ചത് കർഷകർക്കേറ്റ തിരിച്ചടി
പൂടംകല്ല് : ഇന്നു മുതൽ ക്ഷീര സംഘങ്ങൾ വഴി ക്ഷീര കർഷകരിൽ നിന്ന് പ്രതിദിനം ശേഖരിക്കുന്ന പാലിന്റെ അളവ് 60 ശതമാനമാക്കി ചുരുക്കിയ മിൽമ മലബാർ മേഖലാ യൂണിയൻ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ. 10 ലിറ്റർ പാൽ ലഭിക്കുന്ന ഒരു കർഷകന് മിൽമയുടെ പുതിയ തീരുമാന പ്രകാരം 6 ലിറ്റർ മാത്രo നൽകാൻ സാധിക്കു. 4 ലിറ്റർ പാൽ ബാക്കിയായും. തന്നെയുമല്ല ഉച്ച കഴിഞ്ഞ് ലഭിക്കുന്ന പാൽ തീരെ കൊടുക്കാനുമാകില്ല. ഇത്രയും പാൽ ഞങ്ങൾ എന്തു ചെയ്യുമെന്നും കർഷകർ ചോദിക്കുന്നു. ഓരോ കർഷകനും നഷ്ടം വരുന്ന പാലിന്റെ വില നഷ്ടപരിഹാരമായി നൽകാൻ സർക്കാരും ക്ഷീര വികസന വകുപ്പ് അധികൃതരും തയാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.