കള്ളാര്‍ പഞ്ചായത്തിലെ വീടുകളില്‍ അഗതികളുടെ കിറ്റ് വിതരണം തുടങ്ങി.പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

പൂടംകല്ല്: കള്ളാര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗതികളുടെ വീടുകളില്‍ കിറ്റ് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്തംഗങ്ങളായ പി.ഗീത, വനജ ഐത്തു എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിലെ 96 വീടുകളില്‍ 80 വീടുകളില്‍ ഇന്നലെ കിറ്റുകള്‍ എത്തിച്ചു. ബാക്കി 16 വീടുകളില്‍ ഇന്ന് വിതരണം പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മാലക്കല്ലിലെ പഞ്ചായത്തിന്റെ വിശപ്പ് രഹിത ഹോട്ടലില്‍ ഇന്ന് സമൂഹ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.

Leave a Reply