കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ നൽകി

കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ നൽകി

പൂടംകല്ല്: കോടോം ബേളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി പഞ്ചായത്തിലെ ആറാം വാർഡിലും പന്ത്രണ്ടാം വാർഡിലും കോവിഡ് ബാധിച്ചവർക്കും ക്വാറന്റൈൻ ആയവർക്കും ഭക്ഷ്യകിറ്റുകൾ എത്തിച്ചു നല്കി. കിറ്റുകൾ ചില വീടുകളിൽ നേരിട്ട് നൽകുകയും ബാക്കി ഉള്ളവ വാർഡ് മെമ്പർമാരായ അഡ്വ.ഷീജ, ആൻസി എന്നിവരെ വിതരണത്തിനായി ഏല്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ,മണ്ഡലം പ്രസിഡന്റ് ചിദേശ് ചന്ദ്രൻ വയമ്പിൽ, അഖിൽ അയ്യങ്കാവ്, രാഹുൽ നർകല, ഗോകുൽ പനങ്ങാട്, അമൽ അടുക്കം, വൈശാഖ് അടുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply