പാട്ടത്തിനെടുത്ത മൂന്ന് ഏക്കറിൽ കരനെൽ കൃഷി വിതച്ച് തായന്നൂർ തുമ്പക്കുന്നിലെ യുവകർഷക കൂട്ടായ്മ
തായന്നൂർ: പാട്ടത്തിനെടുത്ത മൂന്ന് ഏക്കറിൽ കരനെൽകൃഷി വിതച്ച് ഇപ്രാവിശ്യവും മാത്യകയാവുകയാണ് തായന്നൂരിലെ തുമ്പക്കുന്നിലെ യുവകർഷക കൂട്ടായ്മ.. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ നെൽകൃഷി ,പച്ചക്കറി ഇടവവിള കൃഷി ഉൾപ്പെടെ കൃഷി ചെയ്ത് ഇപ്രാവിശ്യവും ഒത്തുച്ചേരുകയാണ് ഈ കർഷകൂട്ടായ്മ.കഴിഞ്ഞ മഴക്കെടുതിയിൽ തീരാ നഷ്ട്ടം വിതച്ച കരനെൽ കൃഷി ഉപേഷിക്കാതെ ഇപ്രാവശ്യവും നെൽകൃഷി ചെയ്യണമെന്ന കൂട്ടായ്മയുടെ ഉറച്ച തീരുമാനത്തെ പ്രശംസിക്കുകയാണ് നാട്ട് ക്കാരും, പഞ്ചായത്ത് അധികൃതരും. കോടോംബേളുർ പഞ്ചായത്തിൽ തായന്നൂർ തുമ്പക്കുന്നിലാണ് മൂന്നേക്കർ സ്ഥലത്ത് കരനെൽ കൃഷി വിതച്ചത്.കൃഷി ഓഫീസർ ഹരിത, വാർഡ് മെമ്പർ രാജീവൻ ചീരോൽ, ഇ.ബാലകൃഷ്ണൻ എന്നിവർ ചേർന്ന് സംയുക്തമായി വിത്തിടൽ കർമ്മം നടത്തി. യോഗത്തിൽ മനോജ് വേങ്ങച്ചേരി അദ്ധ്യക്ഷതയും ,മുൻ വാർഡ് മെമ്പർ സജിത ശ്രീകുമാർ, ബാബുക്കുട്ടൻ , കുഞ്ഞിക്കണ്ണൻ, ജയൻ വേങ്ങച്ചേരി, മനു പ്രസാദ് സ്വാഗതവും, രാജേഷ് തുമ്പക്കുന്ന് നന്ദിയും പറഞ്ഞു.