സൂപ്പർ സ്റ്റീൽ മാലക്കല്ല്, ജെഎസ് ഡബ്ല്യു സിമന്റിന്റെ സഹകരണത്തോടെ പനത്തടി പഞ്ചായത്ത് ഓഫിസിൽ 5 ലിറ്റർ സാനിറ്റൈസർ നൽകി
പാണത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സൂപ്പർ സ്റ്റീൽ മാലക്കല്ല്, ജെഎസ് ഡബ്ല്യു സിമന്റിന്റെ സഹകരണത്തോടെ പനത്തടി പഞ്ചായത്ത് ഓഫിസിൽ 5 ലിറ്റർ സാനിറ്റൈസർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സിമന്റ് കമ്പനി മാനേജർ എം.പ്രേമരാജനിൽ നിന്നും സാനിറ്റൈസർ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണൻ, കമ്പനി എൻജിനിയർ ടി. സുധീഷ് , മാലക്കല്ല് സൂപ്പർ സ്റ്റീൽ ഉടമ കെ.അഷറഫ്, ജയിൻ പി വർഗീസ് എന്നിവർ സംബന്ധിച്ചു