രാജപുരം ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ഹോമിയോ ചികിത്സ ആരംഭിച്ചു

രാജപുരം ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ഹോമിയോ ചികിത്സ ആരംഭിച്ചു

രാജപുരം : രാജപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കോവിഡനന്തര ചികിത്സക്ക് ഔട്ട്‌ പേഷ്യന്റ് വിഭാഗം ( ഒ.പി ) ആരംഭിച്ചു. കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വനജ ഐത്തു, മെഡിക്കൽ ഓഫീസർ ഡോ. സി.പി.ബഷീറ ബാനു എന്നിവർ പങ്കെടുത്തു.
കോവിഡ് ബാധയ്ക്ക് ശേഷമുള്ള പ്രശ്നങ്ങൾക്ക് കോവിഡനന്തര ഒ. പിയിൽ ചികിത്സ ലഭിക്കും. ചൊവ്വ , വ്യാഴം എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ കോവിഡനന്തര ഒ. പി. ഉണ്ടായിരിക്കുന്നതാണ്
ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകളും ഡെങ്കിപ്പനി പ്രതിരോധ മരുന്നുകളും ഡിസ്പെൻസറിയിൽ നിന്നും ലഭിക്കുന്നതാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply