പൂടംകല്ല്- ചിറങ്കടവ് റോഡ് വികസനത്തിന്റെ ടെൻഡര്‍ റദ്ദാക്കിയ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ്

പൂടംകല്ല്- ചിറങ്കടവ് റോഡ് വികസനത്തിന്റെ ടെൻഡര്‍ റദ്ദാക്കിയ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ്

പൂടംകല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാത വികസനം റദ്ദാക്കിയ ടെൻഡര്‍ നടപടി പുനര്‍പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പനത്തടി, കള്ളാര്‍ പഞ്ചായത്ത് സംയുക്ത യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ ചെറംക്കടവ് വരെ മെക്കാഡം ചെയ്യുന്നതിനുള്ള പ്രവൃത്തിക്കായി കേരളറോഡ് ഫണ്ട് റോഡിന്റെ സാങ്കേതിക അനുമതി ലഭിച്ച് ടെന്റര്‍ ചെയ്യുന്നതിന് തീയതി നിശ്ചയിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥരുടെ ഇടപ്പെടലിനെ തുടര്‍ന്ന് ടെന്റര്‍ നടപടി റദ്ദ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് യോഗം വിളിച്ച് ചേര്‍ത്തത്. 17 കിലോമീറ്റര്‍ വരുന്ന റോഡ് വീതി കൂട്ടി വളവ് നികത്തി കയറ്റം കുറച്ച് മെക്കാഡം ടാര്‍ ചെയ്യുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പടുത്തി 59.94 കോടി രൂപ അനുവദിച്ചിരുന്നു ഇതിനായി എല്ലാ സര്‍വ്വേകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ടെന്റര്‍ നടപടി പൂര്‍ത്തിയാക്കിയത് ഇതിന് ഇടയിലാണ് റോഡ് വികസനം അട്ടിമറിക്കുന്നതിനായി ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായത് പ്രധാന ടൗണുകളിലും, അപകടസാധ്യത കൂടിയ പ്രദേശത്തും രണ്ട് വരി പാതയാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഒരു കാരണവുമില്ലാതെ കരാര്‍ റദ്ദാക്കിയ നടപടി ഉടന്‍ പുനര്‍ പരിശോധിച്ച് റോഡ് വികസനം വേഗത്തില്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ അധ്യക്ഷനായി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നടപടി സംബന്ധിച്ച് വിശദീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍, പി ജി മോഹനന്‍, സുനില്‍ മാടക്കല്‍, ബി മോഹന്‍കുമാര്‍, എം വി ഭാസ്‌ക്കരന്‍, ഷാജിലാല്‍, ജോഷി ജോര്‍ജ്ജ്, എം സി മാധവന്‍, കെ വി രാഘവന്‍, പി കെ രാമചന്ദ്രന്‍, പി തമ്പാന്‍, രത്‌നാകരന്‍ നമ്പ്യാര്‍, ഷാലുമാത്യു എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply