പനത്തടിയിലെ കോവിസ് കരുതൽ കേന്ദ്രത്തിനു കരുതലായി അധ്യാപികമാർ
രാജപുരം: കോവിഡ് കരുതൽ കേന്ദ്രത്തിനു കരുതലായി അധ്യാപികമാർ. കോവിഡ് രോഗികളുടെ താമസത്തിനായി ആരംഭിച്ച പനത്തടി ഡിസിസിയിലേക്ക് അത്യാവശ്യമായി വന്ന സൗകര്യങ്ങൾ ഒരുക്കി കൊടുത്ത് അധ്യാപികമാർ മാതൃകയായി. കെപിഎസ്ടിഎ പനത്തടി ബ്രാഞ്ചാണ് പനത്തടി ഡിസിസിക്ക് ആവശ്യമായ 10 ബഡ്ഡുകൾ , 6 കട്ടിലുകൾ , 10 പായകൾ എന്നിവ സംഭാവന ചെയ്തത്. ഹോസ്ദുർഗ്ഗ് ഉപജില്ലാ ജോയിന്റ് സെക്രട്ടറി ബീന പി രാജൻ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദിന് കൈമാറി.