കോട്ടയം അതിരൂപത രാജപുരം ഫൊറോനയിലെ അൽമായ സംഘടനകളും, ബിജെപി ചേടിക്കുണ്ട് കമ്മിറ്റിയും സംയുക്തമായി മാലക്കല്ല് ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ഹെൽത്ത് സെന്റർ എന്നിവ ശുചീകരിച്ചു
പൂടംകല്ല്: കോട്ടയം അതിരൂപത രാജപുരം ഫൊറോനയിലെ അൽമായ സംഘടനകളായ. കെസിസി, കെസിവൈഎൽ, കെസിഡബ്ല്യുഎ, എന്നീ സംഘടനകളും മോദി സർക്കാരിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് ബിജെപി ചേടിക്കുണ്ട് കമ്മിറ്റിയും സംയുക്തമായി മാലക്കല്ല് ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ഹെൽത്ത് സെന്റർ എന്നിവയുടെ പരിസരം ശുചീകരിച്ചു മാലക്കല്ല് പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജെഫിൻ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന പ്രസിഡന്റ് സജി കുരുവിനാവേലിൽ, കെസിവൈഎൽ, മലബാർ റീജണൽ സെക്രട്ടറി അനുപ്രിയ ബെന്നി, ബിൻസി ചാക്കോ , ജോക്കി ജോർജ്, ബിജെപി മണ്ഡലം ഭാരവാഹി ഭരതൻ ചേടിക്കുണ്ട് എന്നിവർ നേതൃത്വം നൽകി.