ചുള്ളിക്കര വെള്ളരിക്കുണ്ട് പട്ടികവര്‍ഗ്ഗ ഊരില്‍ ജാഗ്രത സമിതി രൂപികരിച്ചു.

പൂടംകല്ല്: ചുള്ളിക്കര വെള്ളരിക്കുണ്ട് പട്ടികവര്‍ഗ്ഗ ഊരില്‍ കൊവിഡ് 19, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കുവാനും വന്നു കഴിഞ്ഞാല്‍ അതിനെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി ഊര് ജാഗ്രത സമിതി രൂപികരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ രാജപുരം ജനമൈത്രി പോലീസ് അനീഷ്, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം സിസ്റ്റര്‍ ജെസി, ഊര് മൂപ്പന്‍ സി.പി.ഗോപാലന്‍, ആശാ വര്‍ക്കര്‍ ഷീല , എസ് ടി പ്രമോട്ടര്‍ പല്പനാഭന്‍, മലവേട്ടുവ മഹാ സഭ സി.വി.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply