രാജപുരം: ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ ജനവിരുദ്ധ ഭരണത്തിനെതിരെ എൽ ഡി എഫ് രാജപുരം പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സിപിഎം പനത്തി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാജപുരം ലോക്കൽ സെക്രട്ടറി ജോഷി ജോർജ് , സിപിഐ കള്ളാർ ലോക്കൽ സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ, ലക്ഷ്മണ ഭട്ട് എന്നിവർ പ്രസംഗിച്ചു.