സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും

സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും

അട്ടേങ്ങാനം : സേവാഭാരതി കോടോംബേളൂർ യുണിറ്റിന്റെ നേതൃത്വത്തിൽ ആരാധനാലയങ്ങളിൽ ജൂൺ അഞ്ചിന് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഭൂപോഷൺ അഭിയാനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൻ്റെ ഉദ്ഘാടനം പൂണൂർ ഇരിയ ശ്രീ അയ്യപ്പക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് രുദ്രാക്ഷ മരത്തിൻ്റെ തൈ നട്ടു കൊണ്ട സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ നിർവ്വഹിക്കും. തുടർന്ന് പൊടവടുക്കം ശ്രീധർമ്മശാസ്താ ക്ഷേത്രം, തട്ടുമ്മൽ, ഏഴാംമൈൽ ജുമാ മസ്ജിദ്, ഇരിയ ജുമാ മസ്ജിദ്, ഇരിവൽ മഹാവിഷ്ണു ക്ഷേത്രം, ഗുരുപുരം മഹാവിഷ്ണു ക്ഷേത്രം, പാറപ്പള്ളി മഖാം ,ജുമാ മസ്ജിദ്, ശിവഗിരി അർദ്ധനാരീശ്വര ക്ഷേത്രം, പനങ്ങാട് അയ്യപ്പ ഭജനമഠം, പാക്കളായി ഭജനമന്ദിരം. മൊട ഗ്രാമം ശ്രീധർമ്മശാസ്താ ക്ഷേത്രം, ശ്രീശങ്കരം സനാതന ധർമ്മ കേന്ദ്രം, അമ്പലത്തറ പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ മരം വച്ചു പിടിപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ ഓൺലൈൻ യോഗാ കൗൺസിലിംഗ് ,വിത്ത് ബാങ്ക് തുടങ്ങിയവയും സേവാഭാരതി കോടോംബേളൂർ നടപ്പിൽ വരുത്തിയിട്ടുണ്ട്

Leave a Reply