ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു
പൂടംകല്ല്: ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിൽ മിനി ലോറി നിയന്ത്രണം ഇടിച്ചു. ബെംഗളൂരുവിൽ നിന്നും തക്കാളിയുമായി വന്ന ലോറിയാണ് രാത്രി 11 മണിയോടെ ഇടിച്ച് മറിഞ്ഞത്. ആർക്കും പരുക്കില്ല. വിവരമറിഞ്ഞെത്തിയ ഫാരിസ് ചുള്ളിക്കര , ഖാദർ ചുള്ളിക്കര , സി.എം.കെ. നൗഷാദ്, സജി മുളവനാൽ ,ജോസ് മുളവനാൽ ,ഷിജു ആണ്ടുമാലി എന്നിവരുടെ നേതൃത്വത്തിൽ 2 മണിക്കൂർ ശ്രമത്തിനൊടുവിലാണ് വാഹനം നേരെയാക്കിയത്.