പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു

പാണത്തൂർ : ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പാണത്തൂരിൽ പുളിമരതൈകൾ നട്ടു. സംഘം പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വൃക്ഷ തൈ വിതരണം പഞ്ചായത്തംഗം കെ.ജെ.ജെയിംസ് നിർവ്വഹിച്ചു. സംഘം ഡയറക്ടർമാരായ ജോണി തോലമ്പുഴ, സണ്ണി ജോസഫ് , സംഘം സെക്രട്ടറി ടി.ജി. കവിത എന്നിവർ സംബന്ധിച്ചു.

Leave a Reply