അട്ടേങ്ങാനം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1,19 വാർഡുകളിലെ, വയമ്പ്, കാനം, കായലടുക്കം, പോർക്കളം, ചെരിപ്പോടാൽ,പാടി, പ്രദേശങ്ങളിലെ 1 മുതൽ 5വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, വി.നാരായണന്റെ അധ്യക്ഷതയിൽ, ആറാം വാർഡ് മെമ്പർ ആൻസി ജയ്മോൻ നിർവ്വഹിച്ചു., അതിനോടൊപ്പം ആറാം വാർഡിൽ കോളനികളിൽ ക്വാറന്റ്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും വാർഡ് മെമ്പർക്ക് കോൺഗ്രസ്സ് പ്രവർത്തകർ കൈമാറി. വി.ബാലകൃഷ്ണൻ ബാലൂർ, പി.വി.മധുസൂദ്ദനൻ ബാലൂർ, നാരായണൻ കാനം, സീത കായലടുക്കം എന്നിവർ നേതൃത്വം നൽകി