കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയില്‍ വണ്ണാത്തിക്കാനത്ത് ട്രാന്‍സ്‌ഫോര്‍മറിന് അപകട ഭീഷണിയായി കൂറ്റന്‍ മരം.

പൂടംകല്ല്: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയില്‍ വണ്ണാത്തിക്കാനത്ത് ട്രാന്‍സ്‌ഫോര്‍മറിന് അപകട ഭീഷണിയായി കൂറ്റന്‍ മരം. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിനും ട്രാന്‍സ്‌ഫോമറിന് മുളിലേക്ക് ഏതു സമയവും വീഴുന്ന സ്ഥിതിയിലാണ് മരം നില്‍ക്കുന്നത്. മരം വീണാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പെടെ നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീഴും. നിലവില്‍ വൈദ്യുതി കമ്പികള്‍ മരച്ചില്ലകളാല്‍ ചുറ്റപെട്ട നിലയിലാണ്. അപകട ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു.

Leave a Reply