രാജപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പനത്തടി ഏരിയ കമ്മിറ്റി 75000 രൂപ സംഭാവന നല്‍കി. യൂണിയന്‍ ഏരിയാ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യന്‍ യൂണിയന്‍ ജില്ലാ ട്രഷററും സി പിഎം പനത്തടി ഏരിയ സെക്രട്ടറിയുമായ എം.വി.കൃഷ്ണന് കൈമാറി. ഏരിയ പ്രസിഡന്റ് വി.കെ.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.കൃഷ്ണന്‍ പ്രസംഗിച്ചു. ഡിവിഷന്‍ സെക്രട്ടറിമാര്‍ , ഏരിയാ കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.