രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിൽ വെച്ച് ” ഓണത്തിനൊരുമുറം പച്ചക്കറി” വിത്ത് വിതരണത്തിൻ്റെയും ഗ്രാമപഞ്ചായത്ത് ജനകീയയാസൂത്രണ പദ്ധതി പച്ചക്കറി വിത്ത് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിച്ചു. മുഖ്യപ്രഭാഷണവും, ഗ്രോബാഗ് വിതരണ ഉദ്ഘാടനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി..ശ്രീജ, വൈസ്പ്രസിഡണ്ട് പി.ദാമോദരൻ, പരപ്പ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡി.എൻ.സുമ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സനിൽ കുമാർ, കൃഷി ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.