കള്ളാർ പഞ്ചായത്തിലേ വാർഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പിനിക്ക് കൈമാറി

പൂടംകല്ല് : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ ഗ്രാമ പഞ്ചായത്തിലേ വിവിധ വാർഡുകളിലേ വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മുഴുവൻ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ലീൻ കേരള കമ്പിനിക്ക് കൈമാറി. വാർഡ് തല ശുചിത്വ സമിതി . ജാഗ്രത സമിതി, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡുകളിൽ നിന്നും ശേഖരിച്ച 3 ടൺ ഓളം മാലിന്യങ്ങൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ കീഴിലുള്ള എംസി എഫിൽ എത്തിക്കുകയും അവിടെ നിന്നും ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ തരം തിരിച്ച് ക്ലീൻ കേരള കമ്പിനിക്ക് കൈമാറുകയും ചെയ്തു. പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ടെങ്കിലും മഴക്കാല രോഗ സാധ്യത കണക്കിലെടുത്ത് മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്കിയത്. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ , വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ സന്തോഷ് വി.ചാക്കോ , കെ.ഗോപി , പി.ഗീത, സെക്രട്ടറി ജോസഫ് എം ജോസഫ് , അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ, വി.ഇ.ഒ ഉമേഷ് കുമാർ, വിവിധ വാർഡ് മെമ്പർമാർ നേതൃത്വം നൽകി.

Leave a Reply