അട്ടേങ്ങാനം : അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രാമന്‍ പുളിയിലകൊച്ചിക്ക് ഒടയംചാല്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയും ഏഴാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയും, പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയും ചേര്‍ന്ന് സ്വരൂപിച്ച തുക വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി കൈമാറി. ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാല്‍, സെക്രട്ടറി വിനോദ് പാക്കം, വാര്‍ഡ് പ്രസിഡണ്ട് വിനോദ് വെട്ടംതടത്തില്‍, ബൂത്ത് പ്രസിഡണ്ട് കുമാരന്‍ നായിക്കയം, രതീഷ് പുളിയിലകൊച്ചി എന്നിവര്‍ പങ്കെടുത്തു.