പനത്തടി സേവാഭാരതിയുടെ നേതൃത്വത്തിൽ പുടംകല്ലടുക്കം പ്രദേശത്ത് അണു നശീകരണം നടത്തി

പനത്തടി: സേവാഭാരതി പനത്തടിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പുടംകല്ലടുക്കം പ്രദേശത്ത് കൊറോണാ നെഗറ്റീവായ പത്തോളം വീടുകളും രണ്ടു വെയിറ്റിംഗ് ഷെഡ്ഡുകളും സേവാഭാരതി പ്രവർത്തകർ അണു നശീകരണം നടത്തി. പ്രസിഡൻ്റ് ആർ.പ്രേംകുമാർ, പതിനഞ്ചാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, സേവാഭാരതി ജോയിൻ്റ് സെക്രട്ടറി കെ.ആർ.രാഹുൽ , സേവാഭാരതി പ്രവർത്തകരായ കെ.എൻ.കൃഷ്ണൻകുട്ടി കെ.എസ്. പ്രതീഷ് കുമാർ പനത്തടി എന്നിവരും. പെരു തടി സ്വദേശികളായ വൈ. ആർ.അജിത്ത് , എസ്.അനിൽകുമാർ, ആർ. വൈ.അനൂപ് എന്നിവരും പങ്കെടുത്തു.

Leave a Reply