വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകാൻ മത്സ്യ വിൽപ്പന നടത്തി തുക കണ്ടെത്തി എസ് എഫ് ഐ ചാമുണ്ടിക്കുന്ന് ലോക്കൽ കമ്മിറ്റി

ബളാംതോട്: ചാമുണ്ഡിക്കുന്ന് ലോക്കൽ പരിധിയിൽ സ്മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് കരുതലാവാൻ എസ് എഫ് ഐ ചാമുണ്ടിക്കുന്ന് ലോക്കൽ കമ്മിറ്റി.
ഇത്തരം വിദ്യാർഥികളെ സഹായിക്കുന്നതിനായി നാടൻ മത്സ്യങ്ങളുടെ വില്പന നടത്തി തുക കണ്ടെത്തി പ്രവർത്തകർ മാതൃകയായി. മുൻകൂട്ടി ഓർഡർ സ്വികരിച്ച് മീൻ വീടുകളിൽ എത്തിച്ചാണ് ഒരു ഫോൺ വാങ്ങി നൽകാനുള്ള 9000 രൂപ സ്വരൂപിച്ചത്. പ്രവർത്തകരായ അശ്വന്ത് പത്മൻ , അജിൻ രാധാകൃഷ്ണൻ ,
ശ്രീഹരി വിഎസ്, അഭിജിത്ത് . എന്നിവർ നേതൃത്വം നൽകി. ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്.കെ.സി.സുരേഷ്
ആദ്യ വിൽപ്പന ഏറ്റുവാങ്ങി.

Leave a Reply