പാരലൽ കോച്ചിംഗ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോച്ചിംഗ് ആൻഡ് ട്യൂഷൻ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിൽപ് സമരം നടത്തി

രാജപുരം: പാരലൽ കോച്ചിംഗ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോച്ചിംഗ് ആൻഡ് ട്യൂഷൻ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും, വർദ്ധിച്ച വാടക കുടിശികയിലും കറൻറ് ബില്ലിലും ഇളവുകൾ നൽകാൻ ആവശ്യമായ ഇടപ്പെടൽ സർക്കാർ തലത്തിൽ നടത്തണമെന്നും ,ജോലി നഷ്ടപ്പെട്ട അധ്യാപക അനധ്യാപകർക്ക് സാമ്പത്തീക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കാസറഗോഡ് ജില്ലകളിലായി നൂറ് കണക്കിന് സ്ഥാപന ഉടമകളും അധ്യാപകരും അനധ്യാപക കുടുംബാംഗങ്ങളും പങ്കെടുത്ത് നിൽപ്പ് സമരം സംഘടിപ്പിച്ചു. അഞ്ച് മേഖലകളാക്കി നടത്തിയ നിൽപ്പ് സമരം കാഞ്ഞങ്ങാട് മേഖല ജില്ലാ പ്രസിഡണ്ട് സിനു കുര്യാക്കോസ്, തൃക്കരിപ്പൂർ മേഖല ജില്ലാ സെക്രട്ടറി വിനോദ് ആയിറ്റിയും വെള്ളരിക്കുണ്ട് മേഖലയിൽ ജില്ലാ ട്രഷറർ വൈശാഖി ടീച്ചറും ഉദ്ഘാടനം നിർവ്വഹിച്ചു.കൂടാതെ പയ്യന്നൂർ മേഖലയിൽ രാംരാജ് മാസ്റ്ററും, തളിപ്പറമ്പ് മേഖലയിൽ നിഷാന്ത് മാസ്റ്ററും ഉദ്ഘാടനം ചെയ്തു. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള രാഷ്ട്രീയ കലാസാംസ്കാരിക സാഹിത്യ രംഗത്തുള്ള പ്രഗത്ഭർ നിൽപ്പ് സമരത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ അധ്യാപകരായ വിനോദ് ആലന്തട്ട, പ്രമോദ് കല്ലത്ത്, രാമചന്ദ്രൻ തെക്കെക്കാട്, പ്രമോദ് മാസ്റ്റർ ചെറുവത്തൂർ വിഗ്നേഷ്, രജനീ ദേവി, ബിപിൻമാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.സംഘടനയുടെ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.

Leave a Reply