ഗുരുതര രോഗം ബാധിച്ച ബളാംതോട് ചാമുണ്ഡിക്കുന്നിലെ ഒന്നര വയസ്സുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്കായി ജെസിഐ ചുള്ളിക്കര 20,000 രൂപ നല്‍കി.

പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ബളാംതോട് ചാമുണ്ഡിക്കുന്നിലെ ഒന്നര വയസ്സുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്കായി ജെസിഐ ചുള്ളിക്കര 20,000 രൂപ നല്‍കി. ജെസി ഐ മുന്‍ പ്രസിഡന്റ് സന്തോഷ് ജോസഫ് , ധ്യാന്‍ ദേവ് സഹായ നിധി ചെയര്‍മാനും പനത്തടി പഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്ന പ്രസാദിന് തുക കൈമാറി. മുന്‍ പ്രസിഡന്റ് സജി എയ്ഞ്ചല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റോണി പോള്‍ , മനോജ് മരിയ, സോജന്‍ മാത്യു, മാലക്കല്ലിലെ ശ്യാം എന്നിവര്‍ സംബന്ധിച്ചു.

Leave a Reply