മാച്ചിപ്പള്ളി എംവിഎസ് വായനശാല വയോജനങ്ങൾക്ക് മഴക്കാല രോഗത്തിനുള്ള ആയുർവേദ മരുന്ന് കിറ്റ് വിതരണം ചെയ്തു

മാച്ചിപ്പള്ളി എംവിഎസ് വായനശാല വയോജനങ്ങൾക്ക് മഴക്കാല രോഗത്തിനുള്ള ആയുർവേദ മരുന്ന് കിറ്റ് വിതരണം ചെയ്തു

ബളാംതോട്: എംവിഎസ് വായനശാല മച്ചിപ്പള്ളി വയോജനങ്ങൾക്ക് മഴക്കാല രോഗത്തിനുള്ള ആയുർവേദ മരുന്ന് കിറ്റ് നൽകി. മാച്ചിപ്പള്ളി വായനശാല പരിധിയിലുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള 42 വയോജനങ്ങൾക്ക് ആയൂർവേദ മരുന്ന് അക്ഷര സേനാംഗങ്ങൾ വീടുകളിൽ എത്തിച്ച് നൽകിയത്, പനത്തടി ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ദൃശ്യദാസ് ഉൽഘാടനം ചെയ്തു. വായനശാല സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതം പറഞ്ഞു. -മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗസിൽ അംഗം കെ.പത്മനാഭൻ ആശംസ പ്രസംഗം നടത്തി. ലൈബ്രറിയൻ ഗീതാ രാജൻ നന്ദി പറഞ്ഞു.

Leave a Reply